Your Image Description Your Image Description

പട്‌ന: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ ബിജെപിക്ക് തിരിച്ചടി. രാഷ്ട്രീയ ലോക്ശക്തി പാർട്ടി (ആർഎൽജെപി) എൻഡിഎ വിട്ടു. പത്തുവർഷം നീണ്ട സഖ്യമാണ് ആർഎൽജെപി അവസാനിപ്പിച്ചിരിക്കുന്നത്. തന്റെ പാർട്ടി എൻഡിഎ വിടുകയാണെന്ന് മുൻ കേന്ദ്ര മന്ത്രി കൂടിയായ ആർഎൽജെപി അധ്യക്ഷൻ പശുപതി കുമാർപരസ് പ്രഖ്യാപിച്ചു.

പട്നയിൽ തിങ്കളാഴ്ചചയാണ് മുന്നണ വിടുന്ന കാര്യം പശുപതി കുമാർ പരസ് പ്രഖ്യാപിച്ചത്. ”2014 മുതൽ ഞാൻ ബിജെപിയുമായും എൻഡിഎയുമായും സഖ്യത്തിലായിരുന്നു. എന്നാൽ ഇന്ന് മുതൽ എൻഡിഎയുമായി ഒരു ബന്ധവുമില്ല”- അംബേദ്കർ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കവെ പരസ് പറഞ്ഞു.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കടുത്ത വിമർശനങ്ങൾ അഴിച്ചുവിട്ടാണ് പരസ് എൻഡിഎ വിടുകയാണെന്ന് പ്രഖ്യാപിച്ചത്. നിതീഷ് ദളിത് വിരുദ്ധനും മാനസിക രോഗിയാണെന്നുമായിരുന്നു പരസിന്റെ പരാമർശം. സംസ്ഥാനത്ത് ദളിതർക്കെതിരായ ആക്രമണങ്ങൾ വർധിച്ചതായും പരസ് ആരോപിച്ചു.

ബിഹാർ തിരഞ്ഞെടുപ്പിൽ 243 സീറ്റിൽ തന്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിനെ മാറ്റാൻ ബിഹാറിലെ ജനങ്ങൾ തീരുമാനിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജനസമ്പർക്കത്തിന്റെ ഭാഗമായി ഇതിനകം 22 ജില്ലകൾ സന്ദർശിച്ചതായും വരും ദിവസങ്ങളിൽ ശേഷിക്കുന്ന 16 ജില്ലകൾ സന്ദർശിക്കുമെന്നും പരസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *