Your Image Description Your Image Description

ഗതാഗത നിയമം ലംഘിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കാൻ ഷാർജ പൊലീസ് നടപടി തുടങ്ങി. പ്രതിമാസം 6000 ഇരുചക്ര വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുക്കുന്നത്. നിയമം ലംഘിക്കുന്ന ഇരുചക്രവാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് ഷാർജ പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ പട്രോളിങ് വകുപ്പ് മേധാവി ലഫ്. കേണൽ ഡോ. മർസൂഖ് ഖൽഫാൻ അൽ നഖ്ബി പറഞ്ഞു.

ഇ – സ്കൂട്ടറുകൾ, സൈക്കിളുകൾ, മോട്ടർ സൈക്കിളുകൾ തുടങ്ങിയവയുടെ സഞ്ചാരം പൊലീസ് കർശനമായി നിരീക്ഷിക്കും. അനുമതിയില്ലാത്ത റോഡുകളിലൂടെ ഇത്തരം വാഹനങ്ങളുമായി ഇറങ്ങുന്നവരെ കയ്യോടെ പിടികൂടും. മുനിസിപ്പാലിറ്റിയുടെയും ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുടെയും സഹകരണത്തോടെയാകും പരിശോധന.

Leave a Reply

Your email address will not be published. Required fields are marked *