Your Image Description Your Image Description

മുള്ളന്‍പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിന്റെ അവസാന ഓവറുകളില്‍ അര്‍ധസെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന ഡെവോണ്‍ കോണ്‍വെയെ പിന്‍വലിച്ച് എന്തുകൊണ്ട് രവീന്ദ്ര ജഡേജയെ ഇറക്കിയെന്ന് വിശദീകരിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദ്. പതിനെട്ടാം ഓവറിലെ അവസാന പന്തിന് മുമ്പായിരുന്നു 49 പന്തില്‍ 69 റണ്‍സെടുത്ത കോണ്‍വെയെ പിന്‍വലിച്ച് ജഡേജെ ക്രീസിലിറക്കിയത്.

ഡെവോണ്‍ കോണ്‍വെ പന്ത് നന്നായി ടൈം ചെയ്യുന്ന ബാറ്ററാണ്. ടോപ് ഓര്‍ഡറിലാണ് കോണ്‍വെയെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുക. എന്നാല്‍ ജഡേജയുടെ റോള്‍ തീര്‍ത്തും വ്യത്യസ്മാണ്. ഫിനിഷറെന്ന നിലയില്‍ തിളങ്ങിയിട്ടുള്ള താരമാണ് ജഡേജ. ക്രീസിലുള്ള ബാറ്റര്‍ താളം കണ്ടെത്താന്‍ പാടുപെടുമ്പോള്‍ അത്തരമൊരു മാറ്റം സ്വാഭാവികമാണ്. ആദ്യമൊക്കെ കോണ്‍വെ നന്നായി സ്‌ട്രൈക്ക് ചെയ്തിരുന്നു. പിന്നീട് സ്‌ട്രൈക്ക് ചെയ്യാന്‍ ബുദ്ധിമുട്ടുന്നത് കണ്ടപ്പോഴും ഞങ്ങള്‍ കാത്തിരുന്നു. ഒടുവില്‍ അനിവാര്യമെന്ന് കണ്ടപ്പോള്‍ കോണ്‍വെയെ പിന്‍വലിച്ച് ജഡേജയെ ഇറക്കിയെന്നും റുതുരാജ് പറഞ്ഞു. ഫീല്‍ഡിംഗ് പിഴവുകളാണ് പഞ്ചാബിനെതിരായ മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിക്ക് കാരണമായതെന്നും റുതുരാജ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *