Your Image Description Your Image Description

അല്ലു അർജുന് ഇന്ന് 43-ാം ജന്മദിനം. ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ലളിതമായ ചടങ്ങില്‍ വീട്ടില്‍ തന്നെയായിരുന്നു അല്ലുവിന്റെ പിറന്നാള്‍ ആഘോഷം. മക്കളായ അല്ലു അര്‍ഹയ്ക്കും അല്ലു അയാനുമൊപ്പം അല്ലു കെയ്ക്ക് മുറിക്കുന്ന ചിത്രം ഭാര്യ അല്ലു സ്‌നേഹ റെഡ്ഡി തന്നെയാണ് ചിത്രം പങ്കുവെച്ചത്. സ്‌നേഹയേയും ചിത്രത്തില്‍ കാണാം. കറുപ്പ് ടീഷര്‍ട്ട് ധരിച്ച താരം ചോക്ലേറ്റ് കെയ്ക്ക് മുറിക്കുന്ന ചിത്രമാണ് സ്‌നേഹ പങ്കുവെച്ചത്.

1983 ഏപ്രിൽ 8ന് ചെന്നൈയിലാണ് അല്ലു അർജുൻ ജനിച്ചത്. പ്രശസ്ത സിനിമ നിർമ്മാതാവായ അല്ലു അരവിന്ദിന്റെ മകനാണ് അദ്ദേഹം. ബാലതാരമായി സിനിമയിൽ എത്തിയ അല്ലു അർജുൻ 2003-ൽ പുറത്തിറങ്ങിയ “ഗംഗോത്രി” എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്.ജന്മദിനത്തോടനുബന്ധിച്ച് നിരവധി ആരാധക കൂട്ടായ്മകൾ സംസ്ഥാനത്തുടനീളം ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കേക്ക് മുറിച്ചും അന്നദാനം നടത്തിയുമൊക്കെ ആരാധകർ തങ്ങളുടെ പ്രിയതാരത്തിന് ആശംസകൾ നേരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *