Your Image Description Your Image Description

ഡൽഹി : ഉത്തരാഖണ്ഡിൽ കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിച്ചയാളെ വെറുതെവിട്ട് സുപ്രീം കോടതി. പൊലീസിന്റെ അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്നും തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും വിചാരണ കോടതിയുടെ നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ഫോറൻസിക് റിപ്പോർട്ട് ഉൾപ്പെടെ എല്ലാ തെളിവുകളും പരിശോധിച്ച ശേഷം ജസ്റ്റിസുമാരായ വിക്രം നാഥ്, സഞ്ജയ് കരോൾ, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.

സംസ്ഥാന പൊലീസിനെയും പ്രോസിക്യൂഷനെയും കോടതി രൂക്ഷമായി വിമർശിച്ചു. വിചാരണ കോടതി വിധി ഹൈക്കോടതിയും ശരിവെച്ചിരുന്നു. 2016 ജൂണിൽ ഉധം സിംഗ് നഗർ ജില്ലയിലാണ് സംഭവം നടന്നത്. ഉത്സവത്തിനിടെ കാണാതായ പെൺകുട്ടി കൊല്ലപ്പെടുകയൂം. കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കേസിൽ സാക്ഷിമൊഴികളില്ലെന്നും പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്തിട്ടില്ല. സാമ്പിളുകൾ കൈമാറിയ പൊലീസുകാരന്റെ പേര് നൽകിട്ടില്ല. കുറ്റസമ്മത മൊഴി വാങ്ങി പൊലീസ് ആ വ്യക്തിയുടെ മേൽ കേസ് കെട്ടിവയ്ക്കാൻ ശ്രമിച്ചുവെന്ന് കോടതി പറഞ്ഞു. വിചാരണ ന്യായമായ രീതിയിൽ നടന്നിട്ടില്ലെന്ന് സംശയാതീതമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്ന് കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *