Your Image Description Your Image Description

ഛത്ര​​​പ​​​തി സം​​​ഭാ​​​ജി​​​ന​​​ഗ​​​ർ: യാ​​ത്ര​​യ്ക്കി​​ടെ എ​​​ൺ​​​പ​​​ത്തി​​​യൊ​​​ന്പ​​​തു​​​കാ​​​രി മ​​രി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​നം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ഇ​​​റ​​​ക്കി.

മും​​​ബൈ​​​യി​​​ൽ നി​​​ന്ന് വാ​​​രാ​​​ണ​​​സി​​​യി​​​ലേ​​​ക്കു പ​​​റ​​​ന്ന വി​​മാ​​ന​​മാ​​ണ് ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​ ഛത്ര​​​പ​​​തി സം​​​ഭാ​​​ജി​​​ന​​​ഗ​​​റി​​​ലെ ചി​​​കാ​​​ൽ​​​ത്ത​​​ന വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ക്കി​​​യ​​​ത്. യു​​​പി​​​യി​​​ലെ മി​​​ർ​​​സാ​​​പു​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ സു​​​ശീ​​​ല​​​ദേ​​​വി​​​യാ​​​ണ് യാ​​​ത്ര​​​ക്കി​​​ടെ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്.

ഇവർ അ​​നാ​​രോ​​ഗ്യം പ്ര​​ക​​ടി​​പ്പി​​ച്ചു​​തു​​ട​​ങ്ങി​​യി​​രു​​ന്നു​​വെ​​ന്ന് വി​​​മാ​​​ന​​​ത്താ​​​വ​​​ള അ​​​ധി​​​കൃ​​​ത​​​ർ പ​​റ​​ഞ്ഞു. രാ​​ത്രി പ​​ത്തു​​മ​​ണി​​യോ​​ടെ വി​​മാ​​നം നി​​ല​​ത്തി​​റ​​ക്കി.

 

Leave a Reply

Your email address will not be published. Required fields are marked *