Your Image Description Your Image Description

നിര്‍മാതാക്കളുടെ പോലും പ്രതീക്ഷകള്‍ തെറ്റിച്ച് വിപണിയില്‍ നേട്ടമുണ്ടാക്കിയ വാഹനമാണ് മാരുതി സുസുക്കി ഫ്രോങ്‌സ്. നിരത്തുകളില്‍ എത്തി 17 മാസത്തിനുള്ളില്‍ രണ്ടുലക്ഷം യൂണിറ്റിന്റെ വില്‍പ്പന പൂര്‍ത്തിയാക്കിയതായിരുന്നു ഈ വാഹനത്തിന്റെ പേരിലുണ്ടായ ഒടുവിലെ റെക്കോഡ്. 2025-ലെ വില്‍പ്പന ചാര്‍ട്ടില്‍ ആദ്യ സ്ഥാനങ്ങളില്‍ തന്നെ നിലയുറപ്പിച്ചിട്ടുള്ള ഈ വാഹനം ആദ്യ മാറ്റത്തിന് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേവലം മുഖം മിനുക്കലിനപ്പുറം സാങ്കേതികവിദ്യയില്‍ വരുത്തുന്ന വലിയ മാറ്റമായിരിക്കും പുതിയ ഫ്രോങ്‌സിന്റെ സവിശേഷത. ചെറുകാറുകളില്‍ നല്‍കുന്നതിനായി മാരുതി സുസുക്കി വികസിപ്പിക്കുന്ന ഹൈബ്രിഡ് സംവിധാനം ആദ്യം നല്‍കുന്നത് ഫ്രോങ്‌സില്‍ ആയിരിക്കുമെന്നാണ് സൂചനകള്‍.

2024-ലാണ് മാരുതിയും സുസുക്കിയും ചേര്‍ന്ന് ഹൈബ്രിഡ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നുണ്ടെന്ന് അറിയിച്ചത്. നിലവില്‍ ടൊയോട്ടയുടെ ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് മാരുതി സുസുക്കിയുടെ ഗ്രാന്റ് വിറ്റാര, ഇന്‍വിക്ടോ തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, ഇത് ചിലവേറിയ സംവിധാനമാണെന്നും ചെറുവാഹനങ്ങളില്‍ നല്‍കുക പ്രായോഗികമല്ലെന്നുമുള്ള വിലയിരുത്തലില്‍ നിന്നാണ് ചെറുവാഹനങ്ങള്‍ക്ക് ഇണങ്ങുന്ന ഹൈബ്രിഡ് സംവിധാനം ഒരുക്കുന്ന മാരുതി സുസുക്കി സന്നദ്ധത അറിയിച്ചത്. ഫ്രോങ്‌സിന് പുറമെ, സ്വിഫ്റ്റ്, ബ്രെസ തുടങ്ങിയ വാഹനങ്ങളിലും ഇത് പ്രതീക്ഷിക്കാം.

ഹൈബ്രിഡ് സംവിധാനം നല്‍കുന്നതോടെ ഇന്ത്യയില്‍ ഏറ്റവുമധികം മൈലേജുള്ള കാര്‍ എന്ന വിശേഷണം ഫ്രോങ്സിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 35 കിലോമീറ്റര്‍ മൈലേജാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ഫ്രോങ്സിന്റെ ഡിസൈനിലും കാര്യമായ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാര്യക്ഷമമായ സുരക്ഷ ഉറപ്പാക്കുന്നതിനായി ലെവല്‍ ടു ആഡാസ് സംവിധാനവും ഇതില്‍ ഒരുക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ രണ്ട് പെട്രോള്‍ എന്‍ജിനുകളില്‍ മാത്രമാണ് ഫ്രോങ്സ് എത്തുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണിത്

Leave a Reply

Your email address will not be published. Required fields are marked *