Your Image Description Your Image Description

റിയാദ് മേഖലാ പൊലീസ് വൻ കവർച്ചാസംഘത്തെ പിടികൂടി അറസ്റ്റ് ചെയ്തു. വീടുകളും കാൽനടയാത്രക്കാരെയും കൊള്ളയടിക്കുകയും ഇരകളെ ഭീഷണിപ്പെടുത്തുകയും സംഘം പാതിവാക്കിയിരുന്നു. ഔദ്യോഗിക സുരക്ഷാ ചിഹ്നങ്ങൾ വ്യാജമായി പതിച്ചു സംഘം വാഹനങ്ങൾ ഉപയോഗിക്കുന്നത് പതിവാക്കിയിരുന്നു.

നിയമപാലകരുടെ വേഷം ധരിച്ച് ഔദ്യോഗിക ഉദ്യോഗസ്ഥരെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇവർ പ്രത്യക്ഷപ്പെട്ടിരുന്നത്. ആളുകളെ ഭയപ്പെടുത്തുകയും ചുഷണം ചെയ്തുകൊണ്ട് തെരുവ് കവർച്ചകൾ നടത്തിയതായും വീടുകളിൽ അതിക്രമിച്ചു കയറിയതായും പ്രതികൾക്കെതിരെ ആരോപണമുണ്ട്.

കാൽനടയാത്രക്കാരെയും താമസസ്ഥലങ്ങളെയും ലക്ഷ്യമിട്ട് നിരവധി മോഷണങ്ങൾ നടത്തിയതായും പരാതിയുള്ളവരാണ് അറസ്റ്റിലായ 21 പേരുമെന്ന് റിയാദ് പൊലീസ് പറഞ്ഞു. ഇവരെക്കുറിച്ചു സംശയം തോന്നിയവർ നൽകിയ വിവരം അനുസരിച്ചു റിയാദ് മേഖലയിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് വകുപ്പാണ് ഇവരെ പിടികൂടിയത്. പിടിയിലായവരിൽ 18 യമനികളും മൂന്ന് സൗദി പൗരന്മാരും ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *