Your Image Description Your Image Description

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽ മയക്കുമരുന്ന് കടത്തുകേസിൽ ഒരു ഇന്ത്യക്കാരന് ഞായറാഴ്ച വധശിക്ഷ നൽകി. ഇന്ത്യക്കാരന്റെ വധശിക്ഷ നടപ്പാക്കിയ കാര്യം സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. സുഖ്ജീന്ദർ സിംഗ് എന്ന ഇന്ത്യക്കാരനെയാണ് ഹെറോയിൻ കള്ളക്കടത്തുമായി ബന്ധപ്പെട്ട കുറ്റത്തിന് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്നാണ് സൗദി ആഭ്യന്തരമന്ത്രലയം അറിയിച്ചിട്ടുള്ളത്.

കേസിൽ പൊലീസ് പിടിയിലായ പ്രതിക്കെതിരെയുള്ള കുറ്റം തെളിഞ്ഞതിനെ തുടർന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. പ്രതി നൽകിയ അപ്പീൽ കോടതി തള്ളുകയും സുപ്രീം കോടതി ശിക്ഷ ശരിവയ്ക്കുകയും വിധി നടപ്പാക്കുവാൻ സൗദി റോയൽ കോർട്ട് ഉത്തരവിതുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച വധശിക്ഷ നടപ്പാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *