Your Image Description Your Image Description

കഞ്ഞിക്കുഴി : അയ്യപ്പൻചേരി – പുത്തനങ്ങാടി റോഡ് നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം. കൃഷിമന്ത്രി പി. പ്രസാദ് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.

നാടിൻറെ പുരോഗതിക്ക് പരമാവധി തുക കണ്ടെത്തി പൊതുജനങ്ങളെ ചേർത്തുനിർത്തി വികസനം സാദ്ധ്യമാക്കുകയാണ് ഇടതുപക്ഷ സർക്കാർ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ആസ്ഥിവികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ റോഡ് നിർമ്മിക്കുന്നതെന്നും റോഡിന്റെ പൂർത്തീകരണത്തിനായി 36 ലക്ഷം രൂപ വീണ്ടും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 15 ലക്ഷം രൂപ ചെലവഴിച്ച് പാട്ടുകുളങ്ങര – പാലവേലിൽ റോഡ് ഇതിനോടകം നിർമ്മാണം പൂർത്തീകരിച്ചു. കൂടാതെ പുത്തനമ്പലം – അയ്യപ്പൻചേരി ക്ഷേത്രക്കുളങ്ങളുടെ നവീകരണവും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കലും, ലൂഥർ കവല – അയ്യപ്പഞ്ചേരി കവല റോഡിൻറെ ബി.സി ഓവർ ലേ നിർമാണം എന്നിവയ്ക്ക് മതിയായ ഫണ്ട് അനുവദിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അഞ്ചു കോടി രൂപ ചെലവഴിച്ച് മണ്ഡലത്തിലെ 20 അങ്കണവാടികൾ സ്മാർട്ട് ആക്കുന്നതിൽ കഞ്ഞിക്കുഴിയിലെ മൂന്നെണ്ണം നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുകയാണെന്നും കഞ്ഞിക്കുഴി കൃഷിഭവൻ സ്മാർട്ട് ആക്കുന്നതിനായി ഒരു കോടി 42 ലക്ഷം രൂപ അനുവദിച്ച് പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉദ്ഘാടന പരിപാടിയിൽ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈരഞ്ജിത്ത്, പാർട്ടി നേതാക്കളായ കെ. സുരജിത്ത്, പി. തങ്കച്ചൻ, സി.സുധീർകുമാർ, അയ്യപ്പൻചേരി ദേവസ്വം പ്രസിഡൻറ് എൻ.ഉണ്ണികൃഷ്ണൻ, സെക്രട്ടറി കെ.ജി. വേണുഗോപാൽ, വാർഡ് വികസനസമിതി കൺവീനർ എൻ. പി. ധനുഷ് ,എസ്. എൻ. ഡി പി ശാഖായോഗം പ്രസിഡൻ്റ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *