Your Image Description Your Image Description

സോഷ്യൽ മീഡിയ കമ്പനിയായ മെറ്റ, ‘18 വയസ്സിന് താഴെയുള്ളവരുടെ സുരക്ഷാ മുൻകരുതലു’കളുടെ ഭാഗമായി ഇൻസ്റ്റാഗ്രാമിലെ ലൈവ് സ്ട്രീമിംഗിൽ ബ്ലോക്ക് ഏർപ്പെടുത്താനൊരുങ്ങുന്നു. ഇനി, മാതാപിതാക്കളുടെ അനുമതിയില്ലാതെ 16 വയസ്സിന് താഴെയുള്ളവർക്ക് ഇൻസ്റ്റാഗ്രാമിന്റെ ലൈവ് ഫീച്ചർ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കപ്പെടും.

ഇൻസ്റ്റാഗ്രാമിന്റെ കൗമാരക്കാരുടെ അക്കൗണ്ട് സിസ്റ്റം ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും വ്യാപിപ്പിക്കുന്നതിനൊപ്പം ഈ മാറ്റങ്ങളും പ്രഖ്യാപിച്ചു. 18 വയസ്സിന് താഴെയുള്ളവർ ആപ്പ് ഉപയോഗിക്കുന്നതിനുള്ള ദൈനംദിന സമയ പരിധികൾ നിശ്ചയിക്കാനും, ചില സമയങ്ങളിൽ കൗമാരക്കാർ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ നിന്ന് തടയാനും, അവരുടെ കുട്ടി സന്ദേശങ്ങൾ കൈമാറുന്ന അക്കൗണ്ടുകൾ കാണാനും മാതാപിതാക്കൾക്ക് കഴിവ് നൽകുന്ന ഒരു ക്രമീകരണം ഇതിൽ ഉൾപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *