Your Image Description Your Image Description

ആന്റണി വർ​ഗീസ് പെപ്പെയെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ദാവീദ്.’ ആക്ഷന് പ്രധാന്യം നൽകി ഒരുക്കിയ ചിത്രം മികച്ച പ്രതികരണമായിരുന്നു തിയേറ്ററുകളിൽ നേടിയത്. ഫെബ്രുവരിയിൽ റിലീസിനെത്തിയ ചിത്രം ഒടിടിയിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

കാര്യമായ മേക്കോവറോടെയാണ് ആന്‍റണി വര്‍ഗീസ് ഈ ചിത്രത്തിലെ ആഷിക് അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സെഞ്ചുറി മാക്സ് ജോണ്‍ മേരി പ്രൊഡക്ഷന്‍സ് എല്‍എല്‍പിയുടെ ബാനറിലെത്തുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അവര്‍ക്കൊപ്പം പനോരമ സ്റ്റുഡിയോസ്, എബി അലക്സ് എബ്രഹാം, ടോം ജോസഫ് എന്നിവരും ചേര്‍ന്നാണ്. ആന്‍റണി വര്‍ഗീസിനൊപ്പം ലിജോമോള്‍ ജോസ്, വിജയരാഘവന്‍, മോ ഇസ്മയില്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ജെസ് കുക്കു, കിച്ചു ടെല്ലസ്, വിനീത് തട്ടില്‍, അച്ചു ബേബി ജോണ്‍, അന്ന രാജന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് രാകേഷ് ചെറുമഠം, ആക്ഷന്‍ കൊറിയോഗ്രഫി പി സി സ്റ്റണ്ട്സ്, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ടീസര്‍ കട്ട് ലിന്‍റോ കുര്യന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജേഷ് പി വേലായുധന്‍, വസ്ത്രാലങ്കാരം മെര്‍ലിന്‍ ലിസബത്ത്, പ്രദീപ് കടക്കാശ്ശേരി, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൗണ്ട് മിക്സിംഗ് കണ്ണന്‍ ഗണ്‍പത്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, ലൈന്‍ പ്രൊഡ്യൂസര്‍ ഫെബി സ്റ്റാലിന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുജിന്‍ സുജാതന്‍.

Leave a Reply

Your email address will not be published. Required fields are marked *