Your Image Description Your Image Description

മേത്തൊട്ടിക്കും പൂമാലയ്ക്കും ഇടയിലുള്ള ഭാഗത്ത് വൻതേനീച്ചയുടെ കുത്തേറ്റ് 20 പേർക്ക് പരിക്ക്. ഇന്നലെ രാവിലെ ആറിനായിരുന്നു സംഭവം. പൂമാല- മേത്തൊട്ടി റോഡിലൂടെ ഇരുചക്രവാഹനത്തിൽ വന്ന മേത്തൊട്ടി സ്വദേശി മൂക്കൻതോട്ടത്തിൽ അബീബിനെ ഈച്ച വളഞ്ഞിട്ട് കുത്തിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് തിട്ടയിൽ ഇടിച്ചു മറിഞ്ഞു. പിന്നാലെയെത്തിയ ഓട്ടോറിക്ഷയിൽ കയറിയാണ് ഇയാൾ രക്ഷപ്പെട്ടത്. ഓട്ടോയിൽ ഉണ്ടായിരുന്നവരെയും തേനീച്ച ആക്രമിച്ചു. തുടർന്ന് സാരമായി പരിക്കേറ്റ അബീബിനെ പന്നിമറ്റത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സമയം പുല്ലു ചെത്താനായി ഇറങ്ങിയവരടക്കം നിരവധി പേർക്ക് കുത്തേറ്റു. തുടർന്ന് ഇതു വഴിയുള്ള ഗതാഗതം അരമണിക്കൂർ നിർത്തിവച്ചു. ഇതോടെ രാവിലെ പത്ര വിതരണവും മുടങ്ങി. വൈകിട്ടാണ് പ്രദേശത്തെ പത്രങ്ങൾ വിതരണം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *