Your Image Description Your Image Description

പശ്ചിമബം​ഗാളിൽ രാമനവമി ആഘോഷങ്ങളുടെ ഭാ​ഗമായി സുരക്ഷ ശക്തമാക്കി പൊലീസ്. രാമനവമിയിൽ നടക്കുന്ന ഘോഷയാത്രയിൽ സംഘർഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് സുരക്ഷയൊരുക്കുന്നത്. മുതിർന്ന ഉദ്യോ​ഗസ്ഥരെ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

സംസ്ഥാനത്തുടനീളം നടക്കുന്ന എല്ലാ ഘോഷയാത്രകളും നിരീക്ഷിക്കാനുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സെൻസിറ്റീവ് മേഖലകളിൽ ഡ്രോൺ ഉപയോ​ഗിച്ച് നിരീക്ഷണം നടത്തും. വിവിധ സ്ഥലങ്ങളിലായി 5,000-ത്തിലധികം പൊലീസ് ഉ​ദ്യോ​ഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. തലസ്ഥാനമായ കൊൽക്കത്തയിൽ മാത്രം 4,000 പൊലീസ് ഉദ്യോ​ഗസ്ഥരെ സുരക്ഷയ്‌ക്ക് നിയോ​ഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *