Your Image Description Your Image Description

മലപ്പുറത്ത് ഈഴവ വിഭാ​ഗങ്ങൾ കടുത്ത അവ​ഗണന നേരിടുന്നുണ്ടെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. ഈഴവ സമുദായ അം​ഗങ്ങൾ ഭയപ്പാടോടെയാണ് മലപ്പുറത്ത് ജീവിക്കുന്നതെന്നും സ്വതന്ത്രമായി ശ്വസിക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. സംഘടിച്ച് വോട്ടുബാങ്കായി നിൽക്കാത്തതാണ് അവ​ഗണനയ്‌ക്ക് കാരണം. മലപ്പുറം ജില്ല പ്രത്യേക രാജ്യമോ സംസ്ഥാനമോ ആണോ? ഇവിടെ സ്വതന്ത്രമായൊരു അഭിപ്രായം പറഞ്ഞ് ജീവിക്കാൻ പോലും കഴിയാനാകാത്ത അവസ്ഥയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *