Your Image Description Your Image Description

സൗദിയിൽ ഗ്ലോബൽ ഇൻഡസ്ട്രിയൽ ട്രാൻസ്‌ഫോർമേഷൻ എക്‌സിബിഷന് ഡിസംബറിൽ തുടക്കമാകും. വിവിധ രാജ്യങ്ങളിലെ കമ്പനികളും വിദഗ്ധരും പങ്കെടുക്കുന്ന മേള റിയാദിലായിരിക്കും സംഘടിപ്പിക്കുക. സൗദി വ്യവസായ, ഖനന വകുപ്പും റിയാദ് എക്‌സിബിഷൻസ് കമ്പനിയും സംയുക്തമായിട്ടായിരിക്കും മേള സംഘടിപ്പിക്കുക.

വിവിധ രാജ്യങ്ങളിലെ കമ്പനികളും വിദഗ്ധരും എക്‌സിബിഷന്റെ ഭാഗമാകും. മേളയുടെ ഭാഗമായി മേഖലയിൽ പുതിയ ആശയങ്ങൾ അവതരിപ്പിക്കും. കൂടാതെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ഓട്ടോമേഷൻ, സ്മാർട്ട് മാനുഫാക്ചറിംഗ്, സുസ്ഥിര എനർജി എന്നീ മേഖലകളിൽ പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്തുക, എഐ, ഇന്റർനെറ്റ് ഓഫ് തിങ്‌സ് , 3D പ്രിന്റിംഗ് തുടങ്ങിയ ആധുനിക നിർമ്മാണ സാങ്കേതികവിദ്യകളും മേളയുടെ ഭാഗമാകും.

Leave a Reply

Your email address will not be published. Required fields are marked *