കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ് അവസാനിച്ചു.പുലർച്ചയോടെയാണ് ചെന്നൈ ഓഫിസിലെ പരിശോധന അവസാനിച്ചത്. രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന.
ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് വിലയിരുത്തൽ. ശ്രീ ഗോകുലം ചിറ്റ്സില്‍ പ്രവാസികളില്‍നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചെന്നും ആരോപണമുണ്ട്.