Your Image Description Your Image Description

വാഷിംഗ്ടണിലെ കിറ്റസാപ്പ് പ്രദേശത്ത് മുൻ കാമുകിയുടെ പോളി എന്ന കോഴിയെ മോഷ്ടിച്ച് ഓടിപ്പോയ കള്ളനെ പോലീസ് തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്തു. ‘പട്രോളിങ്ങിൽ, തട്ടിക്കൊണ്ടുപോയ കോഴിയെ വീണ്ടെടുക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോലീസുകാരൻ വീഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. യുഎസിലെ വാഷിംഗ്ടൺ സ്റ്റേറ്റിലെ കിറ്റ്‌സാപ്പ് കൗണ്ടിയിലാണ് സംഭവം. പോലീസിന്‍റെ ശരീരത്ത് ഘടിപ്പിച്ച് ബോഡി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വീഡിയോയായി സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്നത്. കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്ന ആളോട് കോഴിയെ തരാൻ പോലീസുകാരൻ പറയുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയ ചിരിയുയർത്തി.

പോലീസ് കസ്റ്റഡിയില്‍ നിന്നും വിട്ടയച്ച അമ്പതുകാരനായ മോഷ്ടാവ്, മുന്‍ കാമുകിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് കോഴിയെ മോഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തന്‍റെ മുന്‍കാമുകൻ പിന്‍വാതില്‍ ചവിട്ടിപ്പൊളിച്ച് വീട്ടില്‍ അതിക്രമിച്ച് കയറി തന്‍റെ പോളിയെന്ന കോഴിയെ മോഷ്ടിച്ച് കൊണ്ട് പോയെന്ന യുവതിയുടെ പരാതിയിലാണ് പോലീസ് മോഷ്ടാവിനെ തപ്പി ഇറങ്ങിയത്. ശബ്ദം കേട്ട് താന്‍ എത്തിയപ്പോൾ, ‘എനിക്ക് പോളിയുണ്ട്’ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞത് കൊണ്ട് മുന്‍ കാമുകന്‍ വീട്ടില്‍ നിന്നും കോഴിയുമായി ഓടിപ്പോയെന്നും യുവതി പോലീസിനെ അറിയിച്ചിരുന്നു. കോഴിക്കള്ളനെ പ്രദേശത്തെ ഒരു കുറ്റിക്കാട്ടില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്. പോലീസും കോഴിക്കള്ളനും തമ്മിലുള്ള സംഭാഷണത്തിന്‍റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.

ഒരു തോക്ക് കൈയിലേന്തി നിങ്ങളുടെ കൈ കാണിക്ക്. കോഴി നിങ്ങളോടൊപ്പമുണ്ടോ എന്നും പോലീസിന്‍റെ വീഡിയോയിൽ കാണാം. ഈ സമയം കുറ്റിക്കാട്ടില്‍ നിന്നും ഒരാൾ ഒരു കോഴിയുമായി പതുക്കെ മുന്നോട്ട് വരുന്നത് കാണാം. പോലീസ് അടുത്തെത്തുമ്പോൾ ഇയാൾ ‘എന്‍റെ കോഴി’ എന്ന് പറഞ്ഞ് ഏങ്ങലടിച്ച് കരയുന്നതും കേൾക്കാം. സംരക്ഷണ നിയമം ലംഘിച്ചതിനും വീട്ടില്‍ അതിക്രമിച്ച് കയറിയതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയതായും പോലീസ് വീഡിയോയിൽ പറയുന്നു. വീഡിയോയിൽ അയാൾ പോളിയെ പോലീസ് കാറിന്റെ പിൻസീറ്റിൽ ശ്രദ്ധാപൂർവ്വം ഇരുത്തി പോലീസുകാരുമായി സംഭാഷണം നടത്തുന്നതും കാണാം. പോളിയെ പരിക്കില്ലാതെ അതിന്‍റെ ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കിയെന്നും പോലീസ് വീഡിയോയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *