Your Image Description Your Image Description

യുഎഇയിൽ ഇന്ന് കാലാവസ്ഥ പൊതുവെ നല്ലതായിരിക്കുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി  . അതേസമയം ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. താപനിലയിൽ ക്രമേണ വർധനയുണ്ടാകും.

തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെയുള്ള കാറ്റ് നേരിയതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശും. ചിലപ്പോൾ മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത്തിൽ വീശും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ ശാന്തമായിരിക്കുമെന്നും അറിയിച്ചു.

ദുബായിൽ താപനില 35°സെൽഷ്യസ് വരെയും കുറഞ്ഞത് 25°സെൽഷ്യസ് വരെയും അബുദാബിയിൽ 36°സെൽഷ്യസ് വരെയും കുറഞ്ഞത് 21°സെൽഷ്യസ് വരെയും ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *