Your Image Description Your Image Description

ലഖ്നൗ: ഭാര്യയെ കാമുകന് വിവാഹം ചെയ്ത് കൊടുത്ത ഭർത്താവ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരം ആദ്യ ഭർത്താവിൽ യുവതിക്കുണ്ടായ കുഞ്ഞുങ്ങളെക്കണ്ട് വിഷമം തോന്നി ഇപ്പോഴത്തെ ഭർത്താവിന്റെ അമ്മ യുവതിയെ ആദ്യ ഭർത്താവിനടുത്തേക്ക് തിരിച്ചയച്ചുവെന്നാണ്. അവർക്ക് അമ്മയുടെ സ്നേഹം ലഭിക്കണമെന്ന് ആഗ്രഹിച്ചുവെന്നും അവർ പറയുന്നു. അതേ സമയം പൂർണ സമ്മതത്തോടെ ആദ്യ ഭർത്താവ് യുവതിയെ വീണ്ടും സ്വീകരിച്ചുവെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

2017ലാണ് കബീർ നഗറിലെ ബബ്ലു എന്ന യുവാവ് (ആദ്യ ഭർത്താവ്) രാധിക എന്ന യുവതിയെ വിവാഹം കഴിച്ചത്. ഇതിനിടെയാണ് മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന വികാസ് എന്ന യുവാവുമായി രാധിക അടുപ്പത്തിലായത്. ഭാര്യ വികാസിനെ രഹസ്യമായി കണ്ടുമുട്ടുന്നുണ്ടെന്ന് മനസിലാക്കിയ ബബ്ലു രാധികയയെും വികാസിനെയും വിവാഹം കഴിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ തന്റെ എട്ടും അഞ്ചും വയസായ മക്കളെ തനിക്കു നൽകണമെന്ന് ബബ്ലു പറയുകയായിരുന്നു. ഇത്തരം സംഭവങ്ങളിൽ ഭ‍‌ർത്താവ് ഭാര്യയെ കൊല്ലുന്ന വാർത്തകഭ സ്ഥിരമായി കാണാറുണ്ടെന്നും രണ്ടുപേർക്കും സമാധാനപരമായി ജീവിക്കാൻ വേണ്ടി എന്റെ ഭാര്യയെ അവളുടെ കാമുകന് വിവാഹം ചെയ്ത് നൽകുകയായിരുന്നുവെന്നും ബബ്ലു പ്രതികരിച്ചതായും എൻഡിടിവി റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *