Your Image Description Your Image Description
Your Image Alt Text

ഒമാനിൽ അനധികൃത തൊഴിലാളികളെ കണ്ടെത്താനുള്ള കര്‍ശന പരിശോധനയുമായി തൊഴില്‍ മന്ത്രാലയം. മസ്‌കത്ത് അടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ജനുവരി ഒന്നുമുതൽ തൊഴിൽ മന്ത്രാലയത്തിന്‍റെ പരിശോധനകൾ കർശനമായി നടന്നുവരികയാണ്‌. തെക്കൻ ബാത്തിന ഗവർണറേറ്റിലെ ബർകയിൽ നിന്ന് 66 അനധികൃത തൊഴിലാളികളെ പിടിക്കൂടി. തൊഴിൽ മന്ത്രാലയം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ലേബർ വെൽഫെയർ മുഖേന നടത്തിയ പരിശോധനനയിലാണ് ഇവർ വലയിലായത്.

സെക്യൂരിറ്റി ആൻഡ് സേഫ്റ്റി കോർപറേഷനുമായി തൊഴിൽ മന്ത്രാലയം ഡിസംബറിൽ കരാർ ഒപ്പുവെച്ചിരുന്നു. ഈ സംവിധാനം ഉപയോഗപ്പെടുത്തിയാണ് തൊഴിൽ നിയമ ലംഘന പരിശോധന ശക്തമാക്കിയിരിക്കുന്നത്. പ്രവാസികൾ ഏറെ തിങ്ങി പാർക്കുന്ന മസ്‌കത്ത്, ദോഫാർ, വടക്ക്-തെക്ക് ബാത്തിന എന്നീ നാല് ഗവർണറേ

Leave a Reply

Your email address will not be published. Required fields are marked *