Your Image Description Your Image Description

ചെന്നൈ: തീര്‍ത്ഥമെന്നു പറഞ്ഞ് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം. ടിവി അവതാരിയെ പീഡിപ്പിച്ചു . ചെന്നൈയിലെ സ്വകാര്യ ടെലിവിഷന്‍ ചാനല്‍ അവതാരകയാണ് വിരുഗം പാക്കം വനിതാ പൊലീസിൽ പരാതി കൊടുത്ത് . സംഭവത്തില്‍ ക്ഷേത്രപൂജാരി കാര്‍ത്തിക് മുനുസാമിക്കെതിരേ പൊലീസ്കേസ് എടുത്തിട്ടുണ്ട് . ചെന്നൈയിലുള്ള പാരീസ് കോര്‍ണറിലെ ക്ഷേത്രത്തിലെ പൂജാരിയാണ് കാര്‍ത്തിക്. അ വിടെ വെച്ചാണ് യുവതിയുമായി ബന്ധം സ്ഥാപിക്കുന്നത് . ക്ഷേത്രത്തിലെ പ്രഭാഷണങ്ങളും പരിപാടികളും സംബന്ധിച്ച് കാര്‍ത്തിക് യുവതിക്ക് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങിയതോടെ ഇരുവരും കൂടുതൽ അടുക്കുകയായിരുന്നു .

ക്ഷേത്രം സന്ദര്‍ശിച്ച് തിരികെപ്പോവുമ്പോള്‍ വീട്ടില്‍ വിടാമെന്നു യുവതിയോട് പറഞ്ഞ് കാര്‍ത്തിക് തന്റെ കാറില്‍ കയറ്റിയശേഷം തീര്‍ഥം കുടിപ്പിച്ച് ബോധരഹിതയാക്കി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത് . സ്വകാര്യ ആശുപത്രിയില്‍വെച്ച് ഗര്‍ഭച്ഛിദ്രം നടത്തിയ പൂജാരി പിന്നീട് ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നുണ്ട് . സംഭവത്തില്‍ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *