Your Image Description Your Image Description

തെരുവുനായയുടെ ആക്രമണത്തിൽ നാലുകുട്ടികൾക്ക് പരിക്കേറ്റു. യുപി സ്കൂൾ റോഡിൽ താമസിക്കുന്ന ഝാർഖണ്ഡ് സ്വദേശി സുരാജിന്റെ മക്കളായ ഓം, ശിവം, റാസി എന്നിവർ‍ക്കും ഉസ്താദ് നഗർ അറക്കവീട്ടിൽ നൗഷാദിന്റെ മകൻ മുഹമ്മദ് നഹാനുമാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെയും വൈകീട്ടുമായിരുന്നു തെരുവുനായയുടെ ആക്രമണം.

അതേസമയം ഇന്ന് കേരളത്തിലെ പൊതുജനാരോഗ്യപ്രശ്‌നങ്ങളുടെ പട്ടികയിൽ എണ്ണപ്പെടേണ്ട പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നാണ് തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെരുപ്പം. ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന സുപ്രസിദ്ധി ‘തെരുവുനായ്ക്കളുടെ നാട്’ എന്ന കുപ്രസിദ്ധിയിലേക്ക് മാറിക്കൊണ്ടിരിക്കുന്ന ആശങ്കയുയർത്തുന്ന സാഹചര്യമാണ് നിലവിൽ കേരളം നേരിടുന്നത്. തെരുവുനായ്ക്കളുടെ ആക്രമണത്തെ കുറിച്ചുള്ള വാർത്തകൾ പത്രമാധ്യമങ്ങളുടെ താളുകളിൽ ഇടം പിടിക്കാത്ത ദിവസങ്ങൾ ചുരുക്കമാണ്. മൃഗസംരക്ഷണവകുപ്പ് നടത്തിയ പുതിയ സെൻസസ് കണക്കുകൾ പ്രകാരം രണ്ടരലക്ഷത്തിലധികമാണ് കേരളത്തിൽ തെരുവ് നായ്ക്കളുടെ ഏകദേശ എണ്ണം. തെരുവിൽ അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ച് പെറ്റു പെരുകി നാൾക്കുനാൾ ഇവയുടെ എണ്ണം കൂടി വരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *