Your Image Description Your Image Description

ബഹിരാകാശ യാത്രികരെ ആദ്യമായി പോളാർ ഓർബിറ്റിലേക്ക് അയയ്ക്കുന്ന ഫ്രാം 2 വിക്ഷേപണം വിജയം.സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ‘റെസിലിയൻസ്’ എന്ന ഡ്രാഗൺ ക്രൂ ക്യാപ്സൂളിലാണ് നാല് ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിലേക്ക് എത്തിച്ചത്.

ആദ്യമായാണ് ഭൂമിയുടെ ധ്രുവപ്രദേശങ്ങളെ കടന്നുപോകുന്ന പോളാർ ഓർബിറ്റിൽ ബഹിരാകാശ യാത്രികരെ എത്തിക്കുന്നത്. സ്പേസ് എക്സിന്റെ ഫാൽകൺ 9 റോക്കറ്റിൽ ഇന്ത്യൻ സമയം രാവിലെ 7.16 ന് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിക്ഷേപണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *