Your Image Description Your Image Description

കാട്ടാക്കട: കാട്ടാക്കടയിൽ സ്പെയർ പാർട്സ് കടയും സ്കൂട്ടറുകളും കത്തിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മാറനല്ലൂർ പുന്നാവൂർ സ്വദേശി ഉണ്ണിയാണ് കാട്ടാക്കട പൊലീസിന്റെ പിടിയിലായത്.

ഇക്കഴിഞ്ഞ 20ന് രാത്രി 11.50ഓടെയാണ് കാട്ടാക്കട എം.ജെ ആട്ടോമൊബൈൽസ് ടൂവീലർ സ്പെയർ പാർട്സ് സ്ഥാപനത്തിൽ തീപിടിച്ചത്.സിസി.ടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്പെയർ പാർട്സ് കടയ്ക്ക് സമീപത്തെ ജയലക്ഷ്മി ടൂ വീലർ വർക്ക്ഷോപ്പിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് പിരിച്ചുവിട്ട ജീവനക്കാരനാണ് പ്രതിയെന്ന് കണ്ടെത്തി.

സംഭവദിവസം സമീപത്തെ ബാറിൽ കയറി മദ്യപിച്ച ശേഷം കടയിലെത്തിയ പ്രതി കൈയിൽ കരുതിയ പെട്രോൾ ഒഴിച്ചാണ് വാഹനങ്ങൾ കത്തിച്ചത്. തീ ആളിപ്പടർന്നതോടെ കെട്ടിടത്തിലെ ഷീറ്റിലും മറ്റും പിടിക്കുകയും സ്പെയർ പാർട്സ് സ്ഥാപനം ഉൾപ്പെടെ കത്തി നശിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *