Your Image Description Your Image Description

കാശ്മീർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. കത്വയിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് സന്ദർശനം. ഉന്നത ഉദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

കത്വ ജില്ലയില്‍ ഭീകരരും പൊലീസും തമ്മില്‍ വൻ ഏറ്റുമുട്ടല്‍ ഉണ്ടായി. വെടിവയ്പ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും ചെയ്‌തു.ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെ‌ഇ‌എം) സംഘടനയിൽപ്പെട്ട തീവ്രവാദികൾക്കായി ജമ്മു കശ്‌മീര്‍ പൊലീസിന്‍റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *