Your Image Description Your Image Description

കൊച്ചി: യാക്കോബായ സഭക്ക് നീതി നിഷേധിക്കപ്പെട്ടെന്ന് സഭാധ്യക്ഷനായി ചുമതലയേറ്റ ബസേലിയോസ് ജോസഫ് കാതോലിക ബാവ. പുത്തൻകുരിശിൽ സഭാധ്യക്ഷ സ്ഥാനമേറ്റെടുത്ത ശേഷം നടത്തിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെല്ലാം സഭയെ ഇകഴ്‌ത്തിയാലും നിലനിർത്തുന്നത് ദൈവമാണ്. സഭ കൂടുതൽ ശക്തി ആർജിക്കും. നമുക്ക് വ്യവഹാരങ്ങൾ അവസാനിപ്പിക്കാം. സമാധാനത്തിൽ മുന്നോട്ടു പോകാം. വ്യവഹാരത്തിൽ ജനിച്ചു വ്യവഹാരത്തിൽ ജീവിച്ചു മരിക്കുന്ന വ്യക്തികളാകാൻ ആരും ആഗ്രഹിക്കുന്നില്ല. സഹോദരങ്ങളെ പോലെ ഒരുമിച്ചിരുന്ന് സംസാരിക്കാം. ഓർത്തഡോക്സ് സഭ ചർച്ചയ്ക്ക് വിളിച്ചാൽ വരാൻ താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *