Your Image Description Your Image Description

വളാഞ്ചേരിയിൽ ലഹരി കുത്തിവയ്ക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച 10 പേർക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടുതൽ പരിശോധന നടത്തും. ജില്ലയിൽ ലഹരി കേസുകളിൽ പിടിയിലായവരെയും ഉപയോഗിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും എച്ച്.ഐ.വി പരിശോധനയ്ക്കും രക്ത പരിശോധനയ്ക്കും വിധേയമാക്കാനായി വളാഞ്ചേരി നഗരസഭയിൽ നിന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ പരിശോധന നടത്തും.

കൂടാതെ, അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നത് കൂടുതൽ കാര്യക്ഷമമാക്കും. ലഹരി എവിടെ നിന്ന് കിട്ടിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കൂടുതൽ പേർക്ക് രോഗം ബാധിച്ചിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. നിലവിൽ എച്ച്.ഐ.വി സ്ഥിരീകരിച്ച 10 പേർക്കും അവരവരുടെ വീടുകളിൽ ചികിത്സ നൽകുകയാണ്. കൗൺസലിംഗ് സേവനവും നൽകുന്നുണ്ട്.
എച്ച്.ഐ.വി സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശി എന്ന് സംശയിക്കുന്ന വ്യക്തി എടയൂർ പഞ്ചായത്തിലാണ്. വളാഞ്ചേരി നഗരസഭയിൽ നിന്ന് രണ്ട് കിലോമീറ്റർ ദൂരെയാണ് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *