Your Image Description Your Image Description

കേരളം നേരിടുന്ന ഏറ്റവും വലിയ വിപത്ത് കൗമാരക്കാരിൽ ലഹരി ഉപയോഗം വർധിച്ചതാണെന്ന് മുൻ എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്. വീടുകളിലും കലാലയങ്ങളിലും ലഹരി ഉപയോഗം കൂടിയെന്നും അദ്ദേഹം പറഞ്ഞു. ഏലപ്പാറയിലെ പൂർവവിദ്യാർഥി സംഘടനയായ എൽഫോസ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രചാരണ സമ്മേളനത്തിൽ വിദ്യാർഥികളോടും രക്ഷാകർത്താക്കളോടും സംവദിക്കുകയായിരുന്നു അദ്ദേഹം.

ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. എൽഫോസ പ്രസിഡൻറ്‌ മാത്യു ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അഫിൻ ആൽബർട്ട്, പഞ്ചായത്ത് അംഗം സരിതാ സുബാഷ്, കൊച്ചി മഞ്ഞുമ്മൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. തോമസ് വർഗീസ്, ഐഎച്ച്ആർഡി പ്രിൻസിപ്പൽ പി. ബാബു, മാർ ബസേലിയോസ് എൻജിനിയറിങ് കോളേജ് ഡീൻ ഡീക്കൻ നിഖിൽ വർഗീസ്, പഞ്ചായത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സോഫിതാ ബീവി, പ്രഥമാധ്യാപകൻ ഹസീന ബീഗം, ആൻറപ്പൻ എൻ. ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *