Your Image Description Your Image Description

അമേരിക്കയിലെ മിനിയാപൊളിസിലെ വീടിന് മുകളിൽ ചെറുവിമാനം തകർന്ന് വീണ് ഒരാൾ കൊല്ലപ്പെട്ടു. സൊകാറ്റ ടിബിഎം7 (SOCATA TBM7) സിംഗിൾ എഞ്ചിൻ വിമാനമാണ് അപകടത്തിൽ പെട്ടത്. വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്. അയോവയിൽ നിന്ന് മിനസോട്ടയിലേക്ക് പോകുകയായിരുന്നു വിമാനം. അപകടത്തിൽ വീട് പൂർണമായും കത്തിനശിച്ചു. വീട്ടുകാർക്ക് അപായമൊന്നും സംഭവിച്ചില്ല.

വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നെന്ന് വ്യക്തമല്ല. ഇതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് അമേരിക്കയിലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രതികരിച്ചു. ഡെസ് മോയിൻസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്ര പുറപ്പെട്ട് മിനിയാപൊളിസിലെ അനോക കൗണ്ടിയിലെ ബ്ലെയ്ൻ വിമാനത്താവളത്തിലേക്കായിരുന്നു വിമാനം പോയത്. അപകടത്തിൻ്റെ കാരണം സംബന്ധിച്ച് യു.എസ് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *