Your Image Description Your Image Description

ഏറ്റുമാനൂര്‍: ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെയും മകളെയും ക്രൂരമായി പീഡിപ്പിക്കുന്നതായി വെളിപ്പെടുത്തി 47 വയസുകാരി. ഭര്‍ത്താവ് ജോമോന്‍ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നും 19 വയസുള്ള മകളെയും ഭര്‍ത്താവ് മര്‍ദിക്കുന്നുവെന്നും യുവതി ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഭക്ഷണം കഴിക്കാന്‍ പോലുമുള്ള സാമ്പത്തികം ഇല്ലാത്ത അവസ്ഥയിലേക്ക് തന്നെ എത്തിച്ചു. എങ്ങനെ ജീവിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ്. ഭര്‍ത്താവ് മുറിയിലെത്തി ഉപദ്രവിക്കുകയും മുറിയുടെ മുന്നില്‍ വന്നുനിന്ന് മൂത്രമൊഴിക്കുകയും ചെയ്യുന്നു. ഭര്‍തൃമാതാവ് അശ്ലീലം പറയുകയും വീട്ടിലെ കറന്റ് ഓഫാക്കുകയും ചെയ്യുന്നുണ്ട്- യുവതി ആരോപിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി വിദേശത്ത് നേഴ്‌സായി ജോലിചെയ്തുവരുകയായിരുന്നു. അവിടെനിന്ന് സമ്പാദിക്കുന്ന പണത്തിന്റെ ഒരുഭാഗം ഭര്‍ത്താവിന് അയച്ചുകൊടുക്കാറുണ്ടായിരുന്നു. ലോണ്‍ അടക്കാന്‍ ഈ പണം ഉപയോഗിച്ചിരുന്നുവെന്നും എന്നാല്‍ ഭര്‍ത്താവ് മദ്യപിക്കാന്‍ തുടങ്ങിയതുമുതല്‍ ഇത് മുടങ്ങിയെന്നും അവര്‍ പറയുന്നു. ശേഷം വിദേശത്തെ ജോലി രാജിവെച്ച് അവര്‍ നാട്ടിലേക്ക് തിരിച്ചുവരുകയായിരുന്നു.

ഇതിന് മുമ്പും വീട്ടമ്മ ഗാര്‍ഹികപീഡനപരാതി പോലീസിന് നല്‍കിയിട്ടുണ്ട്. അന്ന് പോലീസ് കേസെടുത്തതിന് പിന്നാലെ ഭര്‍ത്താവ് ജോമോന്‍ റിമാന്‍ഡിലായിരുന്നു. പിന്നീട് കോടതി ജാമ്യം നല്‍കുകയായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാള്‍ വീണ്ടും ഭാര്യയെ മര്‍ദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *