Your Image Description Your Image Description

എറണാകുളം : ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി .ഡി .എസിൻ്റെ ആഭിമുഖ്യത്തിൽ “പുതുമയും പഴമയും” തലമുറ സംഗമം നടത്തി. വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പൊതു സമൂഹത്തിന് ധാരണ സൃഷ്ടിക്കുക, പഴയകാല കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങളും കാഴ്ചപ്പാടുകളും പുതുതലമുറയ്ക്ക് പകർന്ന് നൽകുക, പുതുതലമുറയുടെ കാഴ്ചപ്പാട് പഴയ തലമുറയുമായി പങ്കു വെയ്ക്കുക എന്നീ ആശയങ്ങളുമായാണ് സംഗമം നടത്തിയത്. പഞ്ചായത്ത് മെമ്പർ പി. വി പൗലോസ് ഉദ്ഘാടനം ചെയ്തു

സംഗമത്തിൽ സി.ഡി.എസ് ചെയർ പേഴ്സൺ കവിത മധു അദ്ധ്യക്ഷയായി. സി.ഡി .എസ് വൈസ് ചെയർപേഴ്സൺ സിജി മണിയപ്പൻ, കമ്യൂണിറ്റി കൗൺസിലർ ലിസ്സി ബാബു, വയോജന ആനിമേറ്റർ വിൻസി, സി.ഡി എസ് ഉപജീവന ഉപസമിതി കൺവീനർ ബിന്ദു സജീവൻ, സി.ഡി എസ് അംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, ഓക്സിലറി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.തുടർന്ന് വയോജനങ്ങളുടെ കലാപരി പാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *