Your Image Description Your Image Description

ഈദ് അവധി ദിനങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ സര്‍വ സജ്ജമായി യുഎഇയിലെ വിമാനത്താവളങ്ങള്‍. അവധി ദിനങ്ങളില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി 36 ലക്ഷത്തിലേറെ യാത്രക്കാര്‍ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. അടുത്തമാസം 7 വരെ തിരക്ക് തുടരുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. പ്രതിദിനം രണ്ടര ലക്ഷത്തിലധികം ആളുകള്‍ ഈ കാലയളവില്‍ ദുബായ് വിമാനത്താവളത്തിലെത്തുമെന്നാണ് പ്രതീക്ഷ.

അടുത്തമാസം അഞ്ചിന് ഇത് മൂന്ന് ലക്ഷം കടക്കാന്‍ സാധ്യതയുണ്ട് ഇത്തരത്തില്‍ 36 ലക്ഷത്തിലേറെ യാത്രക്കാര്‍ അവധി ദിനങ്ങളില്‍ ദുബായ് വിമാനത്താവളത്തിലൂടെ കടന്നു പോവും. ഇക്കാലയളവില്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളംവഴി അഞ്ചു ലക്ഷത്തിലേറെപ്പേര്‍ യാത്രചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഷാര്‍ജ എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, യുകെ, ശ്രീലങ്ക, തുര്‍ക്കി, ഇറ്റലി എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതല്‍പ്പേരും യാത്രയ്ക്ക് തയ്യാറെടുക്കുന്നത്. യാത്രക്കാരെ സ്വീകരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *