Your Image Description Your Image Description

കുവൈത്ത് സിറ്റി: പട്രോളിങ്ങിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് പോകുന്ന വാഹനം കണ്ട് പിന്തുടർന്നെത്തിയ പോലീസ് കണ്ടത് മയക്കുമരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിൽ വാഹനം ഓടിക്കുന്ന ഡ്രൈവറെയും കൂട്ടാളിയെയും. കുവൈത്തിൽ സ്വദേശി പൗരൻമാരായ രണ്ട് പേരെ മയക്കുമരുന്നുമായി അറസ്റ്റു ചെയ്തു. വാഹനത്തിൽ നിന്ന് മയക്കുമരുന്നും പിടിച്ചെടുത്തു. 60 ഉം 48 ഉം വയസ്സുള്ള രണ്ട് കുവൈത്തി പൗരന്മാരാണ് അറസ്റ്റിലായത്. അബോധാവസ്ഥയിൽ വാഹനം ഓടിച്ചതിനും ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും 60 വയസ്സുള്ള ഡ്രൈവർക്ക് ട്രാഫിക് നിയമലംഘന നോട്ടീസ് നൽകി.

അലി സബാഹ് അൽ-സലേം പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു വാഹനം നിയന്ത്രണം വിട്ട് പോകുന്നത് കണ്ടെത്തുകയായിരുന്നു. ഡ്രൈവറും കൂട്ടാളിയും അബോധാവസ്ഥയിലാണെന്ന് കണ്ടതിനെ തുടർന്ന് ഉദ്യോഗസ്ഥർ വാഹനം പരിശോധിച്ചു. പരിശോധനയിൽ ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളും കാപ്റ്റഗൺ എന്ന് സംശയിക്കുന്ന ഗുളികകളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള ഉപകരണങ്ങളും കണ്ടെത്തി. മറ്റൊരു സംഭവത്തിൽ, ലൈറിക്ക ഗുളികകളും കാപ്റ്റാഗൺ എന്ന് സംശയിക്കുന്ന ഗുളികകളും കഞ്ചാവ് അടങ്ങിയ രണ്ട് ഇ-സിഗരറ്റുകളും കൈവശം വെച്ച ഒരാളെ ഹൈവേ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *