എഐ അടിസ്ഥാനമാക്കിയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നതിൽ സർക്കാർ വകുപ്പുകൾക്ക് വിലക്കില്ലെന്ന് കേന്ദ്രസഹമന്ത്രി ജിതേന്ദ്ര സിങ് രാജ്യസഭയിൽ മറുപടി നൽകി. കഴിഞ്ഞ ജനുവരിയിൽ ചാറ്റ് ജിപിടി, ഡീപ്സീക് പോലെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുതെന്ന് ധനമന്ത്രാലയം ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു.
‘വളരെയധികം വളർച്ചാ സാധ്യതയുള്ള, വ്യക്തി കേന്ദ്രീകൃത പ്ലാറ്റ്ഫോമുകളാണ് നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയുള്ളത്. അതേസമയം, ഇത്തരം പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന സർക്കാർ ജീവനക്കാർ അതീവ ജാഗ്രത പാലിക്കുകയും പൊതുവിവരങ്ങളുടെ സുരക്ഷയും രഹസ്യസ്വഭാവവും കാത്തുസൂക്ഷിക്കുകയും വേണം. അതേസമയം ഓഫീസിൽ കംപ്യൂട്ടറുകളിലും ഡിവൈസുകളിലും എഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കരുതെന്നായിരുന്നു, ബജറ്റിനു 2 ദിവസം മുൻപിറക്കിയ ഉത്തരവിൽ ധനമന്ത്രാലയത്തിന്റെ നിർദേശം.