Your Image Description Your Image Description

ഇസ്രയേൽ – മോൾഡോവ പൗരൻ സ്വി കോഗന്റെ കൊലപാതകത്തിൽ അബുദാബി ഫെഡറൽ കോടതി 3 പേർക്കു വധശിക്ഷ വിധിച്ചു. പ്രതിപ്പട്ടികയിലെ നാലാമന് ജീവപര്യന്തം തടവും വിധിച്ചു. കൊലപാതകത്തിലെ തീവ്രവാദ സ്വഭാവം കണക്കിലെടുത്താണ് കോടതിയുടെ ഏകകണ്ഠമായ വിധി. സ്വി കോഗനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി 4 പ്രതികളും കുറ്റസമ്മതം നടത്തിയിരുന്നു. പരമ്പരാഗത ജൂത വിഭാഗത്തിന്റെ പ്രതിനിധിയായിരുന്നു സ്വി കോഗൻ.

അറ്റോർണി ജനറൽ ഡോ. ഹമദ് സെയ്ഫ് അൽ ഷംസിയുടെ നിർദേശ പ്രകാരം അതിവേഗ കോടതിയാണ് കേസ് കേട്ടത്. കൊലയ്ക്ക് ഉപയോഗിച്ച ഉപകരണം, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫൊറൻസിക് റിപ്പോർട്ട്, സാക്ഷി മൊഴി എന്നിവയും കോടതി പരിഗണിച്ചു. കൊലപാതകത്തിലും തട്ടിക്കൊണ്ടു പോകലിലും നേരിട്ടു പങ്കാളികളായതിനാലാണ് 3 പേർക്കു വധശിക്ഷ. ഇവരെ സഹായിച്ച കുറ്റത്തിനാണ് നാലാമനു ജീവപര്യന്തം. ശിക്ഷ കഴിഞ്ഞാൽ ഇയാളെ നാടു കടത്തും.

Leave a Reply

Your email address will not be published. Required fields are marked *