കേരളം നമ്പർ വൺ കേരളാ ആരോഗ്യ മോഡൽ എന്ന് ഘോരം പ്രസംഗിക്കുന്ന ഇടത് അനുകൂല മാധ്യമങ്ങളും ആരോഗ്യ മന്ത്രി വീണ ജോര്ജും മുഖ്യനുമൊന്നും കേരളത്തിലെ സർക്കാർ ആശുപത്രികളുടെ അവസ്ഥ കാണുന്നില്ലേ ? സംസ്ഥാനത്തെ പ്രമുഖ സർക്കാർ ആശുപത്രികളിൽ പോലും അടിസ്ഥാന രോഗനിർണ്ണയ ഉപകരണങ്ങൾ പോലും ഇല്ലാത്ത സ്ഥിതിയാണ്. ഇവകൊടുക്കുവാൻ സർക്കാരിന് സാമ്പത്തിക ശേഷിയുമില്ല.
സർക്കാർ ആശുപത്രിയിൽ ചെന്നാൽ രോഗ നിർണ്ണയത്തിനായി സ്വകാര്യ സ്ഥാപനങ്ങളിൽ എത്തേണ്ട സ്ഥിതിയാണ്. പല സ്വകാര്യ പരിശോധനാ സ്ഥാപനങ്ങളിൽ ഡോക്ടർമാർക്ക് ഷെയർ ഉണ്ടുതാനും. ചില സ്ഥാപനങ്ങളിലെ പരിശോധനാ ഫലമേ പല ഡോക്ടർമാരും സ്വീകരിക്കുകയുള്ളൂ. സ്വകാര്യ സ്ഥാപനങ്ങൾ വൻതുകയാണ് രോഗികളിൽ നിന്നും ഈടാക്കുന്നത്. ഉപകരണങ്ങൾ ഇല്ലാത്ത ആശുപത്രികളിൽ ആധുനിക രോഗനിർണ്ണയ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാർ വൻതുകയാണ് ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ ഈ തുക ആവശ്യത്തിന് വേണ്ടി വിനിയോഗിക്കപ്പെടുന്നില്ല എന്നുള്ളാഹൻ വാസ്തവം. HLL, RGCBതുടങ്ങിയ കേന്ദ്ര ഏജൻസികൾ വഴിയാണ് പദ്ധതി നടപ്പാക്കുക. എന്നാൽ ഒരു നയാ പൈസയും വാങ്ങിച്ചെടുക്കുവാൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ട്രേറ്റ് തയ്യാറല്ല. എങ്ങനെ തടസ്സപ്പെടുത്താമെന്നാണ് അവരുടെ നീക്കം. എന്നാൽ മാത്രമല്ലെ കേന്ദ്ര സർക്കാർ തഴഞ്ഞു വേർതിരിവ് കാട്ടുന്നു എന്നൊക്കെ പറയാൻ കഴിയു. ആധുനിക രോഗനിർണ്ണയ ഉപകരണങ്ങൾ ഇല്ലാത്ത മലപ്പുറം പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജി വഴി കോടികൾ മുടക്കുള്ള എം.ആർ.ഐ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ സ്ഥാപിക്കുവാൻ അനുമതി ആവശ്യപ്പെട്ട് ആരോഗ്യ ഡയറക്ടറെ സമീപിച്ചെങ്കിലും ഒരു നടപടിയും ഇന്നുവരെ സ്വീകരിച്ചിട്ടില്ല. സാമ്പത്തിക വർഷാവസാനമായതിനാൽ ഇന്ന് അതായത് മാർച്ച് 29ന് തുക ചിലഴിച്ചില്ലെങ്കിൽ തുകലാപ്സാകും. കോടികളുടെ ഉപകരണനഷ്ടം ഉണ്ടാകും. തിന്നുകയും ഇല്ല തീറ്റിക്കുകയുമില്ല. എന്ന അവസ്ഥയിലാണ് കേരളത്തിലെ ജനങ്ങൾ. മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഉള്ള ആശുപത്രികളും ഉപകരണങ്ങൾ സ്ഥാപിക്കുവാൻ അനുമതി ആവശ്യപ്പെട്ട് ആരോഗ്യ ഡയറക്ടർക്ക് നാലുമാസം മുൻപ് കത്ത് നൽകിയെങ്കിലും ഇന്നലെ വരെ ഡയറക്ടർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സർക്കാരിനോ ആശുപത്രിക്കോ ഒരു വിധ സാമ്പത്തിക ബാദ്ധ്യതയും ഇല്ലാത്ത വിധവും 24 മണിക്കൂർ സേവനം ഉറപ്പു വരുത്തിയും സർക്കാർ നിരക്ക് മാത്രം ഈടാക്കിയുമാണ് കേന്ദ്ര ഏജൻസികൾ സേവനം വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതാണ് നിരവധി ആരാപണങ്ങൾ നേരിടുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ രോഗീ പക്ഷമല്ലാത്ത നിലപാട് മൂലം നഷ്ടമാവുക. മുഖ്യമന്ത്രിയുടെ ഓഫീസും ആരോഗ്യ മന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടും ആരോഗ്യ ഡയറക്ടർക്ക് കുലക്കമില്ല.
പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല.