Your Image Description Your Image Description

പോക്കോ സി 71 ഏപ്രിൽ 4ന് ഇന്ത്യയിൽ അ‌വതരിപ്പിക്കും.ഈ ഫോണിനായുള്ള ​മൈക്രോ ​സൈറ്റും ഇതിനകം ഫ്ലിപ്പ്കാർട്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 7000 രൂപ സെഗ്മെന്റിലെ ഏറ്റവും വലിയ ഡിസ്‌പ്ലേയായിരിക്കും പോക്കോ സി71ൽ ഉണ്ടാകുക എന്ന് കമ്പനി പറയുന്നു. അ‌തിനാൽത്തന്നെ വരാൻ പോകുന്ന മോഡൽ 7000 രൂപയിൽ താഴെ വിലയിൽ ആകും എത്തുകയെന്ന് ഉറപ്പിക്കാം.6.88 ഇഞ്ച് HD+ 120Hz ഡിസ്‌പ്ലേയായിരിക്കും പോക്കോ സി71 സ്മാർട്ട്ഫോണിൽ ഉണ്ടാകുകയെന്ന് പോക്കോ വെളിപ്പെടുത്തുന്നു. TUV ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ഫ്രീ, സർക്കാഡിയൻ സർട്ടിഫിക്കേഷനുകൾ എന്നീ ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ ആണ് ഇത്. ഈ സെഗ്‌മെന്റിലെ സ്മാർട്ട്ഫോണുകളിൽ കണ്ണിന് ഏറ്റവും അ‌നുയോജ്യമായ ഡിസ്‌പ്ലേ ഉള്ള സ്മാർട്ട്ഫോണും ഇതാണ് എന്ന് കമ്പനി പറയുന്നു.

വെറ്റ് ഡിസ്‌പ്ലേ പിന്തുണയോടെയാണ് പോക്കോ സി71 വരുന്നത്. ഫ്ലാഷി ക്യാമറ ഡെക്കോയുള്ള സ്പ്ലിറ്റ് ഗ്രിഡ് ഡിസൈൻ ആണ് ഈ പോക്കോ ഫോൺ അവതരിപ്പിക്കുക. കൂടാതെ പവർ ബ്ലാക്ക്, കൂൾ ബ്ലൂ, ഡെസേർട്ട് ഗോൾഡ് നിറങ്ങളിൽ ഇത് ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *