Your Image Description Your Image Description

വിവോ വൈ 300 പ്രോ പ്ലസ് ലോഞ്ച് ചെയ്തു. 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) HDR10+ ഉള്ള ഫുൾ HD AMOLED സ്‌ക്രീൻ ആണ് ഇതിലുള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 120Hz റിഫ്രഷ് റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകളും ഇതോടൊപ്പം എത്തുന്നു.

2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s Gen 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 720 GPU, 8GB / 12GB LPDDR4X റാം, 128GB / 256GB സ്റ്റോറേജ് എന്നിവയും പ്രോസസറിന് അ‌കമ്പടിയായി എത്തുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ Y300 പ്രോ പ്ലസിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ സോണി IMX882 സെൻസറുള്ള 50MP മെയിൻ റിയർ ക്യാമറ (f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയും ഇതിൽ നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *