Your Image Description Your Image Description

അലനല്ലൂരിൽ റോഡും നാടും കൈയടക്കി തെരുവുനായ്ക്കളുടെ വിളയാട്ടം. പഞ്ചായത്ത് പരിധിയിലെ പ്രധാന റോഡുകളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം തെരുവുനായ്ക്കൾ നിറഞ്ഞാടുകയാണ്. ദിനംപ്രതി ഇവയുടെ എണ്ണം കൂടിവരുന്നു എന്നതും ഏറെ ആശങ്കയുണ്ടാക്കുന്നു. രാപകൽ വ്യത്യാസമില്ലാതെ അലഞ്ഞുനടക്കുന്ന നായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയാണിപ്പോൾ. ഒറ്റ ദിവസം അലനല്ലൂർ ടൗണിൽ നാലുപേരെയാണ് തെരുവുനായ ആക്രമിച്ചത്.

കണ്ണംകുണ്ടിൽ താമസിക്കുന്ന തേവർകളത്തിൽ അബ്ദുറഹ്മാൻ (64), എടത്തനാട്ടുകര കൊടിയൻകുന്ന് ചക്കംതൊടി ജാസിർ (28), ഓട്ടോതൊഴിലാളി പാലക്കാഴി സ്വദേശി വിനോദ് (45), അലന ല്ലൂർ പള്ളിക്കാട്ടുതൊടി സജാദ് (42) എന്നിവർക്കാണ് കടിയേറ്റത്. ദിവസങ്ങൾക്ക് മുമ്പ് ഭീമനാട് പെരിമ്പടാരിയിലെ പയ്യനാട് വേണുഗോപാലിന് വീട്ടുമുറ്റത്ത് വച്ച് മുഖത്ത് തെരുവ് നായയുടെ കടിയേറ്റു. കണ്ണിനു താഴെയും, മേൽ ചുണ്ടിലും ഗുരുതര പരിക്കേറ്റു.

കൂടാതെ കണ്ണംകുണ്ട് ചെട്ടിയാംതൊടി മുസ്തഫയുടെ കോഴി ഫാമിലെ 182 കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. ഫാമിന്റെ കമ്പി വലയും മറ്റും കടിച്ചു മുറിച്ചാണ് നായ്ക്കൾ ഫാമിനകത്ത് കയറിയത്. അലനല്ലൂർ ചന്തപടിയിൽ വെച്ച് റിട്ട. എസ്.ഐ കണ്ണംകുണ്ട് തേവർക്കളത്തിൽ അബ്ദുറഹിമാന്റെ കാലിനും തെരുവ് നായയുടെ കടിയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *