Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇഎസ്‌ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരു വര്‍ഷം) നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു.

താത്പര്യമുള്ള എം ബി ബി എസ് ഡിഗ്രിയും, ടി സി എം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

കൊല്ലം പോളയത്തോടുള്ള റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഏപ്രില്‍ നാലിന് രാവിലെ 10 മുതല്‍ അഭിമുഖം നടക്കും. നിയമനം ലഭിക്കുന്ന മെഡിക്കല്‍ ഓഫീസർമാർ ദക്ഷിണ മേഖലയുടെ അധികാരപരിധിയിലുള്ള ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം) ഏതു സ്ഥാപനത്തിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *