Your Image Description Your Image Description

നടുറോഡിൽ ഇരുചക്രവാഹനത്തിൽ യുവാക്കളുടെ അഭ്യാസപ്രകടനം.ടൗൺ ജുമാമസ്ജിദ് പരിസരത്തായിരുന്നു രണ്ട് യുവാക്കൾ ഇരുചക്രവാഹനത്തിൽ അഭ്യാസപ്രകടനവുമായി എത്തിയത്.ബൈക്കിലെത്തിയ ഇവർ വാഹനം നടുറോഡിൽ വട്ടം തിരിച്ചാണ് അഭ്യാസ പ്രകടനം നടത്തിയത് .ഈ സമയംറോഡിലൂടെ ഇരുദിശകളിലേക്കും മറ്റ് വാഹനങ്ങൾപോകുന്നുണ്ടായിരുന്നു.

യുവാക്കളുടെ അഭ്യാസ പ്രകടനം ശ്രദ്ധയിൽപ്പെട്ടതോടെ ടൗണിലുണ്ടായിരുന്നവർ വിഷയത്തിൽ ഇടപെടുകയും, രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളിൽ ഒരാളെ തടഞ്ഞ് നിർത്തിപൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന യുവാവ് സ്ഥലത്തു നിന്നും രക്ഷപ്പെട്ടു.കസ്റ്റഡിയിൽ എടുത്ത യുവാവിനെതിരെപൊലീസ്‌കേസ് രജിസ്റ്റർ ചെയ്തു. അഭ്യാസ പ്രകടനത്തിന് ഉപയോഗിച്ച വാഹനം കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *