Your Image Description Your Image Description

കൊല്ലം: കഞ്ചാവ് കേസ് പ്രതികൾക്ക് ശിക്ഷ വിധിച്ച് കൊല്ലം അഡീഷണൽ ഫസ്റ്റ് ക്ലാസ് സെഷൻസ് കോടതി. ചിതറ വളവുപച്ച സ്വദേശി ഹെബി മോൻ തിരുവനന്തപുരം മഞ്ചവിളാകം സ്വദേശി ഷൈൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഇരുവർക്കും പതിനഞ്ച് വർഷം തടവ് ശിക്ഷ അനുഭവിക്കണം.

2023 ഏപ്രിൽ 3 നായിരുന്നു കേസിനാസ്പദമായ സംഭവം. കാറിൽ കഞ്ചാവ് കടത്തിയതിന് ഇരുവരെയും പോലീസ് പിടികൂടുകയായിരുന്നു. ഇവരുടെ പക്കൽ നിന്ന് 52 കിലോ കഞ്ചാവാണ് അന്ന് പിടിച്ചെടുത്തത്. നിലമേലിൽ നിന്നും ചടയമംഗലം പോലീസാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച വ്യാജ രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ച കാറിലെ രഹസ്യ അറയിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കേസിൽ വ്യാജ നമ്പർ പ്ലേറ്റുകളുൾപ്പെടെ ഇവരിൽ നിന്ന് കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *