Your Image Description Your Image Description

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ രാപ്പകൽ സമരം നടത്തുന്ന ആശാ വർക്കേഴ്സ്. മുടി മുറിച്ച് സമരം കടുപ്പിച്ചു. സമര വേദിക്ക് മുന്നിൽ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്.

സർക്കാരിനെതിരെ മുദ്രവാക്യം വിളിച്ചാണ് ആശമാർ മുടി മുറിച്ച് പ്രതിഷേധിച്ച്ത്. ഒരാൾ തലമുണ്ഡനം ചെയ്തു. സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാർ​ഗം ആശമാർ കടുപ്പിച്ചത്.

കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കൽ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നൽകുക, ഇൻസെൻടീവിലെ വ്യവസ്ഥകൾ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *