കൊച്ചി : എമ്പുരാൻ സിനിമ വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് മുരളി ഗോപി. നേരത്തെ ചിത്രത്തെ അത് കണ്ട് വ്യാഖ്യാനിക്കുന്നവര്‍ക്ക് ആ രീതിയില്‍ ആകാമെന്നും, താന്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നില്ലെന്ന മുരളി ഗോപി പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.
മോഹന്‍ലാലിന്റെ കുറിപ്പ് ചിത്രത്തിന്റെ അണിയറക്കാര്‍ എല്ലാം പങ്കുവച്ചിട്ടും മുരളി ഗോപി ഇതുവരെ പങ്കുവച്ചിട്ടില്ല.
എമ്പുരാന് ചലച്ചിത്ര വിവാദത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് മോഹന്‍ലാല്‍ ഖേദ പ്രകടനവുമായി എത്തിയത്. തന്റെ സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പങ്കുവച്ച കുറിപ്പ് പിന്നീട് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ് പങ്കുവച്ചിരുന്നു.