Your Image Description Your Image Description

മദ്യപിച്ച രണ്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചു. തർക്കത്തിനിടെ മരക്കഷണംകൊണ്ടുള്ള സുഹൃത്തിന്റെ അടിയേറ്റ്‌ യുവാവ് മരിച്ചു.

കാട്ടുംപുറം പന്തടിക്കളം ആര്യാഭവനിൽ ഉണ്ണിയുടെ മകൻ അഭിലാഷ് (29) ആണ് മരിച്ചത്. സംഭവത്തിൽ പന്തടിക്കളം മണ്ണടിവീട്ടിൽ അരുണി(39)നെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളായ ഇരുവരും തടിപ്പണിക്കാരാണ്.

വ്യാഴാഴ്ച അരുണിന്റെ വാടകവീട്ടിൽ ഒന്നിച്ചുകൂടിയ സുഹൃത്തുക്കൾ ഒരുമിച്ചിരുന്ന് മദ്യപിച്ചതിനെത്തുടർന്നാണ് വാക്കുതർക്കമുണ്ടായത്. മരക്കഷണംകൊണ്ടുള്ള അരുണിന്റെ അടിയേറ്റ് അവശനായ അഭിലാഷിനെ തറട്ട ഗവ. ആശുപത്രിയിലും തുടർന്ന് വലിയകുന്ന് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *