Your Image Description Your Image Description

സൗദിയിൽ ബിസിനസ്​ വിസയിൽ എത്തിയ മലയാളി യുവാവ്​ മരിച്ചു.ആലപ്പുഴ ഹരിപ്പാട് മുട്ടം ചെപ്പാട് കൊല്ലന്തത്ത്‌ വീട്ടിൽ രാജീവ്‌ (29) ആണ്​ റിയാദ്​ ​ശുമൈസിയിലെ ദാറുൽ ശിഫ ആശുപത്രിയിൽ മരിച്ചത്​. ബത്​ഹയിലെ ഫിലിപ്പിനോ മാർക്കറ്റിലുള്ള ഫ്ലാറ്റിലാണ്​ താമസിക്കുന്നത്​. വ്യാഴാഴ്​ച രാത്രി ഒമ്പതോടെ ശാരീരിക അസ്വസ്ഥതയുണ്ടാവുകയും ഒപ്പമുണ്ടായിരുന്നവർ ഉടൻ ആംബുലൻസിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്​തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്​.

നാട്ടിൽ ജിം ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. വിജയൻ, പൊന്നമ്മ ദമ്പതികളുടെ മൂന്ന്​ ആൺമക്കളിൽ രണ്ടാമത്തെയാളാണ്​​​. അടുത്ത ബന്ധു ​ആരോമൽ റിയാദിൽ ഒപ്പമുണ്ട്​. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, എന്നിവരുടെ നേതൃത്വത്തിൽ പൂർത്തീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *