Your Image Description Your Image Description

പാലക്കാട് : സ്‌കോള്‍-കേരള മുഖേന സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും സഹകരണത്തോടെ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ ഡൊമിസിലിയറി നഴ്സിങ് കെയര്‍ കോഴ്സ് രണ്ടാം ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി.100 രൂപ പിഴയോടുകൂടി ഏപ്രില്‍ 15 വരെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ www.scolekerala.org

എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി ഇതിനകം രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അപേക്ഷയുടെ പ്രിന്റ് ഔട്ടും, അനുബന്ധ രേഖകളും രണ്ട് ദിവസത്തിനകം സംസ്ഥാന/ജില്ലാ ഓഫീസുകളില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ എത്തിക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0471 2342950, 2342271, 2342369.

Leave a Reply

Your email address will not be published. Required fields are marked *