Your Image Description Your Image Description

ഉംറ തീര്‍ഥാടകരടക്കമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങള്‍ റംസാനിലെ 27-ാം രാവില്‍ മക്കയിലെ ഹറമിലേക്കും മദീനയിലെ പള്ളിയിലേക്കും ഒഴുകിയെത്തി. വിശ്വാസികള്‍ തറാവീഹ്, തഹജ്ജുദ് പ്രാര്‍ത്ഥനകള്‍ നടത്തി. ബുധനാഴ്ച രാത്രിയില്‍ മക്കയിലെ ഹറമില്‍ 4.2 ദശലക്ഷത്തിലധികം വിശ്വാസികളാണ് എത്തിയതെന്നാണ് സൗദി അറേബ്യയുടെ ഔദ്യോഗീക ചാനലായ അല്‍-ഇഖ്ബരിയ ഹറം സിഇഒ എഞ്ചിനീയര്‍ ഖാസി അല്‍ സഹ്റാനിയെ ഉദ്ധരിച്ചു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ എട്ട് ലക്ഷം ഉംറ തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു.

പ്രഭാതത്തിലെ സുബ്ഹ് നമസ്‌കാരത്തില്‍ 703000, ഉച്ചക്കുള്ള ളുഹ്ര്‍ നമസ്‌കാരത്തില്‍ 614300, വൈകുന്നേരത്തെ അസര്‍ മനസ്‌കരാത്തില്‍ 643900, സന്ധ്യക്കുള്ള മഗ്രിബ്‌നു 740100, രാത്രിയിലെ ഇശാ നമസ്‌കാരത്തിന് 740100 എന്നിങ്ങളെയാണ് പള്ളിയില്‍ ഹാജരായ ആരാധകരുടെ ഏകദേശ കണക്ക്.

പള്ളിക്കകത്തു കിംഗ് അബ്ദുല്‍ അസീസ് ഗേറ്റുവഴി 282400, അല്‍ സലാം ഗേറ്റ് വഴി 33200, അല്‍ ഹുദൈദിയ ഗേറ്റ് വഴി 107800, അല്‍ ഉംറ ഗേറ്റ് വഴി 149100, കിംഗ് ഫഹദ് ഗേറ്റ് വഴി 199,700 വിശ്വാസികളും ഹറമിനകത്തു പ്രവേശിച്ചു. ഇത് കൂടാതെ ഹറമിന് മുറ്റത്തും നീണ്ടുകിടക്കുന്ന റോഡിലും വിശ്വാസികളുടെ നിര കാണാമായിരുന്നു. ഹറമിലെത്തുന്ന വിശ്വാസികള്‍ക്കായി ഒരുക്കിയ എല്ലാ സംവിധാനങ്ങളും വിജയകരമായിരുന്നുവെന്നും തടസ്സങ്ങളില്ലാതെ വിശ്വാസികള്‍ക്ക് ആരാധന നടത്തുവാനായെന്നും ഹറം കാര്യാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *