Your Image Description Your Image Description

മലയാള സിനിമയെ ലോക സിനിമാതലത്തിലേക്ക് ഉയർത്താൻ പ്രാപ്തിയുള്ള സിനിമയായാണ് എമ്പുരാൻ അവതരിപ്പിച്ചത്. ഇന്ത്യൻ സിനിമ ലോകത്തിൽ ഒരു തനതായ സ്ഥാനം നേടിയെടുക്കാൻ ഇതോടെ മലയാള സിനിമയ്ക്ക് കഴിയും എന്നകാര്യം ഉറപ്പായിരിക്കുന്ന സാഹചര്യത്തിലും ഒരു സിനിമയെ പോലും രാഷ്ട്രീയവൽക്കരിച്ചുകൊണ്ട് ഇല്ലാതാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണ് ബിജെപി അനുഭാവ സംഘടനകൾ.മലയാള സിനിമയില്‍ ഏറ്റവും വലിയ മുതല്‍ മുടക്കുള്ള ചിത്രമായി പുറത്തുവന്ന എമ്പുരാന്റെ റിലീസ് ആയിരുന്നു ഇന്ന്. ചിത്രം മികച്ച ക്വാളിറ്റി യും ലോകോത്തര നിലവാരവും പുലർത്തുന്നതെയാണ് ലഭിക്കുനന് വിവരങ്ങൾ . ഇതിനിടെ ചിത്രത്തിലെ പ്രമേയയവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.സിനിമയിലെ ഉള്ളടക്കത്തെ പുകഴ്ത്തിക്കൊണ്ട് ബിനീഷ് കോടിയേരി രംഗത്തുവന്നു. ഗുജറാത്ത് കലാപം സിനിമയില്‍ പ്രമേയമാക്കിയ കാര്യം ചൂണ്ടിക്കാട്ടിയാണ് ബിനീഷ് കോടിയേരി പോസ്റ്റിട്ടത്. ”ഇന്നത്തെ ഇന്ത്യയില്‍ ഒരു ബിഗ് ബഡ്ജറ്റ് പടം സംഘപരിവാര്‍ ഗുജറാത്തില്‍ കലാപം നടത്തി രാജ്യം ഭരിക്കുകയാണ് എന്ന് പറയുന്നുണ്ടെങ്കില്‍ അതില്‍ ആഭ്യന്തര മന്ത്രിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് പച്ചക്ക് പറയുന്നുണ്ടെങ്കില്‍ അതിന് ചില്ലറ ധൈര്യം പോര. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍” – എന്നാണ് ബിനിഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ഈ പോസ്റ്റിന് പിന്നാലെ സിനിമയിലെ പ്രമേയത്തില്‍ വിമര്‍ശനവുമായി സൈബറിടത്തിലെ സംഘപരിവാര്‍ ഗ്രൂപ്പുകളും രംഗത്തുവന്നു. സിനിമയില്‍ ഗുജറാത്ത് കലാപത്തിന് സമാനമായ വിഷയം പരാമര്‍ശിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. ഇതോടെ പൃഥ്വിരാജ് പ്രമേയം ഒളിപ്പിച്ചു കടത്തിയെന്ന ആക്ഷേപമാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ഉയര്‍ത്തിയത്. ഇവര്‍ പൃഥ്വിരാജിനെതിരായ വിമര്‍ശനത്തിനൊപ്പം ടിക്കറ്റ് കാന്‍സല്‍ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നു. സൈബറിടത്തില്‍ ഇത്തരം പ്രചരണങ്ങള്‍ നടക്കുന്നുണ്ട്.ഇതിനിടെ പറഞ്ഞു കേട്ടപ്പോള്‍ എമ്പുരാന്‍ കാണണമല്ലോ എന്ന അഭിപ്രായവമായി സന്ദീപ് വാര്യര്‍ അടക്കമുള്ളവരും രംഗത്തുവന്നു. സിനിമയെ എതിര്‍ക്കുന്നവര്‍ക്കെതിരെയും വിമര്‍ശനങ്ങളുണ്ട്. അതേസമയം മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ഈ വക ആക്ഷേപങ്ങളിൽ അത്ര തൃപ്തല്ല. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളുമായി രംഗത്തുണ്ട്.അതിനിടെ സിനിമയുടെ വ്യാജ പതിപ്പും പുറത്തിറങ്ങിയിട്ടുണ്ട് . ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്റോക്കേഴ്സ് എന്നീ വെബ്സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരുന്നു. ‘സ്പോയ്ലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്റും നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.ചിത്രത്തിൻറെ വ്യാജപതിപ്പ് പുറത്തിറക്കിയതിനു പിന്നിൽ പോലും ബിജെപി അനുഭാവ സംഘടനയുടെ സിനിമയോടുള്ള വിദ്വേഷമാണ് എന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട് .രാജ്യത്തിനെ സമാധാനം തകർത്തുകൊണ്ടും മത തീവ്രവാദം പടർത്തിയും പാവപ്പെട്ട മനുഷ്യരെ കൊന്നൊടുക്കിയും രാഷ്ട്രീയ ലാഭം ഉണ്ടാക്കുന്ന നഗ്ന സത്യം വിളിച്ചു പറയുന്ന എല്ലാറ്റിനെയും ഉന്മൂലനം ചെയ്യുന്ന ബിജെപിയുടെ വിഷം പാൻ ഇന്ത്യൻ ചലച്ചിത്രലോകത്ത് പോലും ചർച്ചയായേക്കാവുന്ന ഒരു സിനിമയുടെ വേരിൽ പോലും കുത്തിവയ്ക്കുന്നതിനെ എന്തുപേരിട്ടാണ്‌ വിളിക്കേണ്ടത് .രാജാവ് നഗ്നനാണ് എന്ന് വിളിച്ചു പറയുന്ന എല്ലാത്തിനെയും നരേന്ദ്രമോദി ഇല്ലതാക്കുമെന്നതിന്റെ വലിയ ഉദാഹരണം ആയ്യിരുന്നു ഗ്രോക്ന്റ കാര്യത്തിൽ കാണിച്ച അടച്ചുപൂട്ടൽ നടപടി.അതെ കാര്യം തന്നെയാണ് ഇപ്പോൾ സിനിമയുടെ കാര്യത്തിലും ചെയ്യുന്നത് .
അതേസമയം സിനിമ ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച് ആദ്യ ഷോ കഴിഞ്ഞു മണിക്കൂറുകള്‍ പൂര്‍ത്തിയാകും മുന്നേ ചിത്രത്തിന്റെ വ്യാജ പതിപ്പുകള്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ടെലിഗ്രാം ഗ്രൂപ്പുകളിലും വിവിധ വെബ്സൈറ്റുകളിലുമാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഫില്മിസില്ല, മൂവിറൂള്‍സ്, തമിഴ്റോക്കേഴ്സ് എന്നീ വെബ്സൈറ്റുകള്‍ക്ക് പുറമേ ടെലഗ്രാം ആപ്പിലും വ്യാജപതിപ്പ് പ്രചരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ കഴിഞ്ഞ ദിവസം പൃഥ്വിരാജ് തന്നെ രംഗത്തെത്തിയിരുന്നു. ‘സ്പോയ്ലറുകളോടും പൈറസിയോടും നോ പറയാം’ എന്ന പോസ്റ്റും നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.ഇതാദ്യമായല്ല തിയേറ്ററില്‍ എത്തിയ ഉടനെ ചിത്രങ്ങളുടെ വ്യാജ പതിപ്പ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. സമീപ കാലത്തതായി ഇറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളുടെയും വ്യാജ പതിപ്പുകള്‍ സിനിമ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ സിനിമാ സംഘടനകള്‍ തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഈ വ്യാജ പതിപ്പ് പ്രചരണം ഫലപ്രദമായി തടയാനാകുന്നില്ലെന്നാണ് എമ്പുരാന്‍ സിനിമയുടെ പതിപ്പ് പുറത്തിറങ്ങിയതോടെ വ്യക്തമാകുന്നത്.കേവലം ഒരു സിനിമയിൽ പോലും സത്യം വിളിച്ചു പറയുമ്പോൾ ഭയം തോന്നുന്നെങ്കിൽ ചെയ്തുകൂട്ടിയ അക്രമ രാഷ്ട്രീയം അത്രകണ്ട് ജീർണ്ണിച്ചതാണെന്നു ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ നല്ലത് .

Leave a Reply

Your email address will not be published. Required fields are marked *